Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി ചന്ദ്രശേഖരന് എസ്എഫ്‌ഐയുടെ അനുശോചനം

TP Chandrasekharan
പാലക്കാട്: അക്രമികളുടെ വെട്ടേറ്റുമരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന് എസ്എഫ്‌ഐയുടെ അനുശോചനം. പാലക്കാട്ട് നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ അനുശോചനം അര്‍പ്പിച്ചു. അന്തരിച്ച നേതാക്കള്‍ക്ക് അനുശോചനം അര്‍പ്പിച്ചു കൊണ്ട് എസ്.എഫ്.ഐ ജോയിന്റ് സെക്രട്ടറി ലിജോ ജോസ് അവതരിപ്പിച്ച പ്രമേയത്തിലാണ് ടി.പിയും ഉള്‍പ്പെട്ടത്.

നേരത്തെ തയ്യാറാക്കിയ പ്രമേയത്തില്‍ ടി.പിയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പ്രമേയം അവതരിപ്പിക്കുന്നതിനിടെ പ്രത്യേകം തയ്യാറാക്കിയ കുറിപ്പ് നല്‍കി ടി.പിക്ക് അനുശോചനം അര്‍പ്പിക്കുകയായിരുന്നു.

എസ്.എഫ്.ഐയുടെ 31ാം സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ആണവ ശാസ്ത്രജ്ഞനായ ഡോ. സുബിമന്‍ സെന്‍ ആണ് ഉദ്ഘാടനം ചെയ്തത്. ല്‍ സംഘടനയുടെ നേതൃതലത്തില്‍ മാറ്റമുണ്ടായേക്കും. ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് പ്രായപരിധി കൊണ്ടുവരുന്നതിനും സംസ്ഥാന സമ്മേളനത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ തലത്തില്‍ നേതാക്കള്‍ക്ക് പ്രായ പരിധി 27 വയസാക്കാനും സംസ്ഥാന തലത്തില്‍ 30 വയസാക്കുന്നതും സംബന്ധിച്ചാണ് സമ്മേളനം ചര്‍ച്ച ചെയ്യുക.

സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇതു സംബന്ധിച്ച് ധാരണയായിട്ടുണ്ട്. പ്രായ പരിധി സജീവ പരിഗണനയിലുളളതിനാലാണ് നിലവിലെ സംസ്ഥാന പ്രസിഡന്റ് കെ.വി. സുമേഷും സെക്രട്ടറി പി ബിജുവും മാറുന്നതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+