മതം മാറ്റം നടത്തുന്നത് ടിവിയില്‍ ലൈവ് ഷോ
ഇസ്ലാമബാദ്: പാകിസ്താനില്‍ ഹിന്ദു മതവിശ്വാസിയെ ഇസ്ലാം മതത്തിലേയ്ക്ക് മാറ്റുന്നത് ടെലിവിഷനിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു. പാകിസ്താനില്‍ മറ്റു മതങ്ങള്‍ക്ക് മുസ്ലീം മതത്തിന്റെ അതേസ്ഥാനം ലഭിക്കുന്നില്ലെന്നതിന് തെളിവാണ് ഈ നടപടിയെന്ന് ഡോണ്‍ പത്രം വിമര്‍ശിച്ചു.
ഹിന്ദു ബാലനെ മുസ്ലീം മതത്തിലേയ്ക്ക് മാറ്റുന്ന ചടങ്ങാണ് ചാനല്‍ ലൈവായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. ഒരു ഇമാമാണ് ചടങ്ങുകള്‍ നയിച്ചത്. മതം മാറിയ കുട്ടിക്ക് കാണികള്‍ മുസ്ലീം പേര് നിര്‍ദേശിക്കുന്നതോടെയാണ് ഷോ അവസാനിക്കുന്നത്.
കുട്ടിയുടെ സമ്മതത്തോടെയാണ് മതം മാറ്റം നടന്നതെന്ന് കരുതാനാവില്ല. പ്രേക്ഷകര്‍ക്ക് പുതിയതെന്തെങ്കിലും സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ചാനല്‍ ഇത്തരമൊരു സംഭവം ലൈവ് ഷോയാക്കി അവര്‍ക്ക് മുന്നിലെത്തിച്ചത്. എന്നാല്‍ ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എന്തു സന്ദേശമാണ് നല്‍കുക എന്ന് അവര്‍ ഒരു നിമിഷം ചിന്തിക്കേണ്ടിയിരുന്നുവെന്നും പത്രം കുറ്റപ്പെടുത്തി. സാമ്പത്തിക ലാഭത്തിന് വേണ്ടി മാധ്യമങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിന് ഉത്തമോദാഹരണമാണ് ഇതെന്നും പത്രം പറയുന്നു.












Click it and Unblock the Notifications