പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം തടസ്സപ്പെട്ടു

അസമില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 58 ആയി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കലാപം ഒതുക്കാന്‍ ആവശ്യമായ സൈന്യത്തെ വിന്യസിക്കുന്നതില്‍ കാലതാമസം വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്മതിച്ചു.
കലാപത്തില്‍ നാലു ലക്ഷത്തോളം പേര്‍ ഭവന രഹിതരായി. സൈന്യത്തെ വളരെ പെട്ടെന്ന് നിയോഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കലാപം കത്തിപ്പടരാതെ നിയന്ത്രിക്കാനാവുമായിരുന്നു എന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൊക്രജാര്‍, ധുബ്രി, ചിരാങ് എന്നിവിടങ്ങളിലെ കര്‍ഫ്യൂ രാത്രി കാലങ്ങളിലേക്ക് മാത്രമായി ചുരുക്കി. അതുപോലെ ഈ പ്രദേശങ്ങളിലേക്കുള്ള തീവണ്ടി ഗതാഗതം പുനസ്ഥാപിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications