കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം തടസ്സപ്പെട്ടു

  • By Shabnam Aarif
Google Oneindia Malayalam News

Manmohan Singh
ഗുവാഹട്ടി: അസമിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ യാത്ര തടസ്സപ്പെട്ടു. കാലാവസ്ഥ മോശമായത്‌ കാരണം അദ്ദേഹത്തിന്റെ ഹെലികോപ്‌റ്റര്‍ തിരിച്ചിറക്കുകയായിരുന്നു. ഗുവാഹട്ടിയില്‍ നിന്നും ആയിരുന്നു അദ്ദേഹം യാത്ര തിരിച്ചത്‌.

അസമില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 58 ആയി എന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. കലാപം ഒതുക്കാന്‍ ആവശ്യമായ സൈന്യത്തെ വിന്യസിക്കുന്നതില്‍ കാലതാമസം വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്മതിച്ചു.

കലാപത്തില്‍ നാലു ലക്ഷത്തോളം പേര്‍ ഭവന രഹിതരായി. സൈന്യത്തെ വളരെ പെട്ടെന്ന്‌ നിയോഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കലാപം കത്തിപ്പടരാതെ നിയന്ത്രിക്കാനാവുമായിരുന്നു എന്ന്‌ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

കൊക്രജാര്‍, ധുബ്രി, ചിരാങ്‌ എന്നിവിടങ്ങളിലെ കര്‍ഫ്യൂ രാത്രി കാലങ്ങളിലേക്ക്‌ മാത്രമായി ചുരുക്കി. അതുപോലെ ഈ പ്രദേശങ്ങളിലേക്കുള്ള തീവണ്ടി ഗതാഗതം പുനസ്ഥാപിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

English summary
Due to bad weather Prime Minister Manmohan Singh's Assam visit is interrupted and his helicopter is forced to fly back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X