ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ ഇംഗ്ലീഷ് പേടി

ആസ്പയറിങ് മൈന്‍ഡ് എന്ന കമ്പനി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഏറ്റവും വിചിത്രമായ മറ്റൊരു സംഗതി ഇവരില്‍ 25 ശതമാനം പേര്‍ക്കും അന്താരാഷ്ട്രനിലവാരത്തിലുള്ള ഇംഗ്ലീഷ് എന്‍ജിനീയറിങ് കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള ശേഷിയില്ലെന്നതാണ്.
രാജ്യത്തെ 250 എന്‍ജിനീയറിങ് കോളജുകളിലെ 55000ഓളം വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കി കൊണ്ടാണ് ഈ സര്‍വെ നടത്തിയത്. ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വായിച്ചുമനസ്സിലാക്കാനും അതിലെ വിവരങ്ങള്‍ക്കനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും ശേഷിയില്ലാത്തവരാണ് 36 ശതമാനം പേരുമെന്ന് സര്‍വെ വ്യക്തമാക്കുന്നു.
എന്‍ജിനീയര്‍മാരില്‍ 57 ശതമാനം പേര്‍ക്കുമാത്രമാണ് ഇംഗ്ലീഷ് വ്യാകരണപിശകില്ലാതെ എഴുതാന്‍ കഴിയുക. അല്‍പ്പം കടുകട്ടി ഇംഗ്ലീഷാണെങ്കില്‍ അതു മനസ്സിലാക്കാനുള്ള ശേഷി 48 ശതമാനം പേര്‍ക്കു മാത്രമാണുള്ളത്. 50 ശതമാനം പേരുടെയും ഇംഗ്ലീഷ് പാടവം ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും അധികമൊന്നും ഉയരത്തിലല്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
താരതമ്യേന ഇംഗ്ലീഷ് വാക്കുകളുമായി നിരന്തരം ഇടപഴകി നടക്കുന്ന എന്‍ജിനീയര്‍മാരുടെ കാര്യം ഇതാണെങ്കില്‍ നമ്മുടെ സര്‍വകലാശാലകളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നവരുടെ കാര്യം എന്താകും? ഇംഗ്ലീഷില്‍ ബിരുദം നേടിയവനു പോലും തെറ്റില്ലാതെ ഇംഗ്ലീഷെഴുതാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പഴയകാലത്താണെങ്കില്‍ ഏഴാം ക്ലാസ്സില്‍ പഠിയ്ക്കുന്ന ഒരു കുട്ടി നല്ലതുപോലെ ഇംഗ്ലീഷ് സംസാരിക്കുകയും എഴുതുകയും ചെയ്യും. എവിടെയാണ് നമുക്ക് പിഴച്ചത്?












Click it and Unblock the Notifications