ജഗതി സംസാരിച്ചു തുടങ്ങി

ഇപ്പോള്‍ നടന്‍ വീല്‍ചെയറിന്റെ സഹായമില്ലാതെ പിടിച്ചു നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഒന്നു രണ്ടു മാസത്തിനുള്ളില്‍ തന്നെ ജഗതിയ്ക്ക് ആശുപത്രി വിടാനാകും. എന്നാല്‍ പിന്നീടും ആറു മാസത്തോളം വിശ്രമം വേണ്ടി വരും. അതിന് ശേഷം ജഗതി പഴയ ജഗതിയായി വെള്ളിത്തിരയിലെത്തുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ജഗതിയെ എല്ലാ ദിവസവും ആശുപത്രിയിലെ ജിംനേഷ്യത്തില്‍ കൊണ്ടുപോയി ഫിസിയോ തെറപ്പി നടത്തുന്നുണ്ട്. ഇവിടേയ്ക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്ദര്‍ശനാനുമതി നല്‍കുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ ജഗതിയെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം കോഴിക്കോട് 'മിംസ്' ആശുപത്രിയിലെ ചികിത്സയിലുണ്ടായ പിഴവാണ് ജഗതിയുടെ നില ഗുരുതരമാക്കിയതെന്ന് ചില പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശരിയല്ലെന്ന് മകന്‍ രാജ്കുമാര്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ജഗതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് 'മിംസി'ലെ ചികിത്സകൊണ്ടാണെന്നും രാജ്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications