ദേശാഭിമാനിക്കെതിരായ കേസ്: വള്ളിക്കുന്നിന് ജയം

ദേശാഭിമാനിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെതിരെയും നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെയുമാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് കോടതിയെ സമീപിച്ചത്.
60 വയസുവരെയുള്ള ആനുകൂല്യങ്ങള്‍ ദേശാഭിമാനി അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് നല്‍കണമെന്ന് മുന്‍പ് ലേബര്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ പത്രമാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ദേശാഭിമാനി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് 60 വയസ്സുവരെ ലഭിക്കേണ്ട മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നും വിധിച്ചു.
1998 നവംബര്‍ ഒന്നിനാണ് ദേശാഭിമാനിയില്‍ നിന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പുറത്താക്കിയത്. പുറത്താക്കപ്പെട്ട തീയതില്‍ മുതല്‍ വിരമിക്കേണ്ട തീയതിയായ 2005 ഡിസംബര്‍ വരെയ്ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ദേശാഭിമാനി നല്‍കണമെന്ന ലേബര്‍ കോടതി വിധിയാണ് ഹൈക്കോടതി ഇപ്പോള്‍ ശരിവച്ചിരിക്കുന്നത്.












Click it and Unblock the Notifications