കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിപ്പോ വെട്ടിപ്പ്: അന്വേഷണം ഉന്നതര്‍ക്കു നേരെ

  • By Nisha Bose
Google Oneindia Malayalam News

 Wayanad
സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയില്‍ കളക്ഷനില്‍ വെട്ടിപ്പു നടത്തിയ സംഭവത്തില്‍ അന്വേഷണം ഉന്നതരിലേയ്ക്കും നീളുന്നു. ഉന്നത അധികൃതര്‍ അറിയാതെ ഇത്രയും വലിയ ഒരു തട്ടിപ്പ് നടക്കില്ലെന്ന നിഗമനത്തിലാണ് കോര്‍പ്പറേഷന്‍.

വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് എം. പാനല്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് പരിച്ചുവിട്ടിരുന്നു. സിജി തോമസ്, അഭിലാഷ് തോമസ്, പി.റഷീദ്, കെ.ടി.സുനില്‍, സുലൈമാന്‍ എന്നിവരെ പിരിച്ചുവിട്ടുകൊണ്ടാണ് കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയത്.

തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ഇ ഷാജഹാനേയും മറ്റ് നാല് പേരേയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിയായ ഇയാള്‍ ഡിപ്പോയിലെ ക്യാഷ്യര്‍ ആണ്. ഷാജഹാന് പുറമേ കണ്ടക്ടര്‍മാരായ എം.വി.നവാസ്, സി.എച്ച്.ആലി, മുഹമ്മദ് അബ്ദുറഹ്മാന്‍, ഷിജുമോന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയതത്. എം പാനലില്‍ നിന്ന് സ്ഥിരപ്പെടുത്തപ്പെട്ടവരാണ് ഇവരെല്ലാവരും.

English summary
The Kerala State Transport Workers Union has demanded an investigation by the Vigilance and Anti-Corruption Bureau into the alleged financial irregularities at the KSRTC depot in Sulthan Bathery.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X