ജയരാജന്റെ മകനെതിരെ പരാതി ലഭിച്ചിട്ടില്ല
തിരുവനന്തപുരം: കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്ന സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനെതിരേ ഇതുവരെ ആഭ്യന്തരവകുപ്പിന് പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
പരാതി ലഭിച്ചാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കും. ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമോയെന്ന് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. കേസ് അന്വേഷണത്തില്‍ തൃപ്തനാണെന്നും മന്ത്രി അറിയിച്ചു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ മകനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയാണ് ആരോപണവുമായി രംഗത്തെത്തിയത്. പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പി ജയരാജന്റെ മകന്‍ മൊബൈലില്‍ പകര്‍ത്തിയെന്നായിരുന്നു ആരോപണം.
മകന്‍ പീഡിപ്പിക്കുകയും അച്ഛന്‍ പേടിപ്പിക്കുകയും ചെയ്യുകയാണ്. കനെ മാതൃകാപരമായി ശിക്ഷിക്കണം. ംഭവത്തെക്കുറിച്ച് പരാതി ലഭിക്കുന്നതുവരെ കാത്തിരിക്കാതെ കേസെടുക്കണമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ സംഭവസ്ഥലത്തെത്തണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.












Click it and Unblock the Notifications