ഭൂമിദാനക്കേസ് വിഎസിനെ കരിവാരിത്തേക്കാന്‍

വിഎസ്സിന്റെ ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് എ സുരേഷ് കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരായിരുന്നു. ഉദ്യോഗസ്ഥര്‍ സുരേഷിന്റെ മൊഴി രേഖപ്പെടുത്തി.
ഭൂമി പതിച്ചുനല്‍കിയ സംഭവത്തില്‍ ഒന്നാം പ്രതിയായി മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും അഞ്ചാം പ്രതിയായി അച്യുതാനന്ദന്റെ ബന്ധുവായ വി കെ സോമനേയും എട്ടാം പ്രതിയായി സുരേഷിനെയും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1976ല്‍ സോമന് വിമുക്തഭടന്‍ എന്ന നിലയില്‍ അനുവദിച്ച ഭൂമിക്ക് പകരം കിട്ടിയ ഭൂമിയാണ് കേസിന് ആധാരം.












Click it and Unblock the Notifications