നേപ്പാളില്‍ അപകടം: ഇന്ത്യക്കാരനുള്‍പ്പെടെ 15 മരണം
കാഠ്‌മണ്ഡു: നേപ്പാളില്‍ ജീപ്പ് നദിയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ശനിയാഴ്‌ച രാവിലെയാണ് അപകടം ഉണ്ടായത്.
രുരുധാമിലേക്ക് പോയ ഇന്ത്യന്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ യാത്ര ചെയ്‌തിരുന്ന ജീപ്പ് വടക്കന്‍ നേപ്പാളിലെ പല്‍പ്പ ജില്ലയിലെ ദ്യുരാലി ബിലെ ജോര്‍ട്ടിലെ റോഡില്‍ നിന്നും തെന്നി നദിയിലേക്ക് വീഴുകയാണ് ഉണ്ടായത്.
മരിച്ചവര്‍ എല്ലാവരും ഇന്ത്യക്കാരാണ് എന്നാണ് ആദ്യം പുറത്തു വന്നിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ംമരിച്ചവറില്‍ ഒരാള്‍ മാത്രമാണ് ഇന്ത്യക്കാരന്‍. ബാക്കി 14 പേരും നേപ്പാള്‍ പുൗരന്‍മാര്‍ തന്നെയാണ്. നേപ്പാള്‍ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേപ്പാളിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചു.
മരിച്ചവരില്‍ 9 സ്‌ത്രീകളും 4 കുട്ടികളുമാണ്. പരിക്കേറ്റ രണ്ട് പേരെ ലുംബിനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications