മംഗലാപുരത്ത് സദാചാരപോലിസിന്റെ അഴിഞ്ഞാട്ടം

രാത്രി 7.30ഓടെ പാഡിലിലുള്ള മോര്‍ണിങ് മിസ്റ്റ് റിസോര്‍ട്ടിലെത്തിയ സംഘം പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും ആക്രമിക്കുകയായിരുന്നു. ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവരാണെന്ന് വ്യക്തമാക്കിയിട്ടും ആക്രമണം തുടരുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പെ പ്രദര്‍ശിപ്പാക്കാന്‍ ചില പുരുഷന്മാരുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ നടത്തിയ ശ്രമം ആളുകള്‍ ചെറുത്തു. സ്ത്രീകളെ ക്യാമറയ്ക്കു മുന്നിലേക്ക് വലിച്ചിഴയ്ക്കാനും നീക്കം നടന്നു. മംഗലാപുരത്തെ പബ്ബുകളില്‍ 2009ല്‍ നടന്ന ആക്രമണങ്ങള്‍ക്കു സമാനമാണിത്.
നാലു എച്ച്‌ജെവി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇത്തരമൊരു ആക്രമണം നടക്കുമെന്ന വിവരമറിഞ്ഞിട്ടും അതു പോലിസില്‍ അറിയിക്കാതെ ക്യാമറയില്‍ പകര്‍ത്തുകയും സംപ്രേഷണം ചെയ്യാനായി നല്‍കുകയും ചെയ്ത ചാനല്‍ പ്രവര്‍ത്തകനെതിരേയും കേസെടുക്കുമെന്ന് പോലിസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു.
മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ സംഭവത്തെ കുറിച്ച് ആഭ്യന്തരമന്ത്രി ആര്‍ അശോകയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ സി മഞ്ജുള സംഭവത്തെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു.












Click it and Unblock the Notifications