Get Updates
Get notified of breaking news, exclusive insights, and must-see stories!

കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ഇനി വക്കീലും

Balachandra Menon
കൊച്ചി: പ്രശസ്‌ത നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാം ആയ മലയാളത്തിന്റെ പ്രിയപ്പെട്ട ബാലചന്ദ്ര മേനോന്‍ അഭിഭാഷക വേഷമണിയുന്നു. തന്റെ ചലച്ചിത്ര ജീവിതത്തിനിടയില്‍ അഭിനയിച്ചും അല്ലാതെയും വ്യത്യസ്‌ത വേഷങ്ങള്‍ അണിഞ്ഞിട്ടുണ്ട്‌ ബാലചന്ദ്ര മേനോന്‍.

എന്നാല്‍ ഇവിടെ അദ്ദേഹം അഭിഭാഷകനാകുന്നത്‌ സിനിമയിലല്ല, മറിച്ച്‌ തന്റെ യഥാര്‍ത്ഥ ജീവിതത്തിലാണ്‌. സിനിമകളില്‍ അഭിഭാഷകനായി അഭിനയിക്കുകയും, അഭിഭാഷക കഥാപാത്രങ്ങള്‍ക്ക്‌ തന്റെ കഥകളിലും സിനിമകളിലും ഇടം നല്‍കുകയും ചെയ്‌തിട്ടുള്ള ബാലചന്ദ്ര മേനോന്‍ ജുലൈ 29ന്‌ അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തു.

തിരുവനന്തപുരം ലോ അക്കാദമിയുടെ ലോ കോളേജിലെ ഈവനിങ്‌ ക്ലാസിലൂടെയാണ്‌ അദ്ദേഹം തന്റെ അഭിഭാഷകനാവുക എന്ന ഏറെ കാലത്തെ ആഗ്രഹത്തിന്‌ സാഫല്യം കണ്ടെത്തിയത്‌.

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ്‌ കേരളയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ബാലചന്ദ്ര മേനോനു പുറമെ കെഎസ്യു സംസ്ഥാന പ്രസിഡന്റ്‌ വിഎസ്‌ ജോയി ഉള്‍പ്പെടെ 376 പേര്‍ അഭിഭാഷകരായ എന്‍റോള്‍ ചെയ്‌തു.

നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിന്‌ ഒടുവിലാണ്‌ താന്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്യുന്നത്‌ എന്ന്‌ ബാലചന്ദ്ര മേനോന്‍ പറഞ്ഞു. പ്രതിസന്ധികളില്‍ തളര്‍ന്നു പോകുന്നവര്‍ക്ക്‌ പ്രചോദനമാകണം തന്റെ നേട്‌ം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+