Get Updates
Get notified of breaking news, exclusive insights, and must-see stories!

എയ്‌ഡഡ്‌ പദവി:ധനവകുപ്പിന്‌ വീണ്ടും വിയോജിപ്പ്‌

Assembly
തിരുവനന്തപുരം: മലബാറിലെ 35 സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാനാവില്ല എന്ന്‌ ധനവകുപ്പ്‌ വീണ്ടും അറിയിച്ചു. ഈ 35 സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കിയാല്‍ സര്‍ക്കാറിന്‌ പ്രതിമാസം ഒരു കോടി രൂപയോളം നഷ്ടമുണ്ടാകും എന്നാണ്‌ വിയോജിപ്പിന്‌ കാരണമായി ധനവകുപ്പ്‌ അറിയിച്ചിരിക്കുന്നത്‌.

ഇതുമായി ബന്ധപ്പെട്ട ഫയല്‍ കഴിഞ്ഞ ദിവസം ധനവകുപ്പ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയിട്ടുണ്ട്‌. ധനവകുപ്പിന്റെ എതിര്‍പ്പ്‌ മറിക്കടന്നായിരുന്നു നേരത്തെ മലബാറിലെ 35 സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കുന്ന കാര്യം വിദ്യാഭ്യാസ മന്ത്രി കെടി അബ്ദുറബ്ബ്‌ നിയമസഭയില്‍ അറിയിച്ചത്‌.

മലബാറിലെ 35 സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാനുള്ള നീക്കം പ്രതിപക്ഷത്തിലും ഭരണപക്ഷത്തും ഒരുപോലെ വന്‍ പ്രതിഷേധത്തിന്‌ കാരണമായിരുന്നു. പ്രതിപക്ഷം ഈ നീക്കത്തിനെതിരെ നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു.

എസ്‌എന്‍ഡിപി, എന്‍എസ്‌എസ്‌ നേതാക്കളും ഈ നീക്കത്തിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു. സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കുന്നതുവഴി ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാന്‍ ഫയല്‍ ധനവകുപ്പിന്‌ നേരത്തെ തന്നെ അയച്ചിരുന്നു. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത്‌ ധനവകുപ്പ്‌ ഈ തീരുമാനത്തോട്‌ അന്നും വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഈ വിയോജിപ്പ്‌ മറികടന്നാണ്‌ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി നിയമ സഭയില്‍ പ്രഖ്യാപിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+