Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവര്‍:വിഎംസുധീരന്‍

VM Sudheeran
തിരുവനന്തപുരം: മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരും ഉണ്ട്‌ എന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വിഎം സുധീരന്‍ വിമര്‍ശിച്ചു. അതേസമയം മന്ത്രിസഭയില്‍ വലരെ മിടുക്കരായവരും ഉണ്ട്‌ എന്നു പറയാനും സുധീരന്‍ മറന്നില്ല.

സംസ്ഥാനത്തെ മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ പിടിയിലാണ്‌ എന്നും, എന്താണ്‌ നടക്കുന്നത്‌ എന്നറിയാത്ത മന്ത്രിമാര്‍ ഉണ്ട്‌ എന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ്‌ സര്‍ക്കാറിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ്‌. ചര്‍ച്ച നടത്താതെ കാര്യങ്ങള്‍ തീരുമാനിക്കുകയാണ്‌. മുഖ്യമന്ത്രി വളരെ അധ്വാനിക്കുന്നുണ്ട്‌. എന്നാല്‍ അതുകൊണ്ട്‌ മാത്രം കാര്യമില്ല. സുധീരന്‍ പറഞ്ഞു.

മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ട്‌ എന്നു പറഞ്ഞെങ്കിലും ആരുടെയും പേരെടുത്ത്‌ പറയുന്നത്‌ ശരിയല്ലല്ലോ എന്നാണ്‌ സുധീരന്‍ പറഞ്ഞത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+