മോഡി കടുവയെന്ന്; കോണ്‍. എംപി പുലിവാലു പിടിച്ചു

കര്‍മ്മരംഗത്തോട് മോഡി പുലര്‍ത്തുന്ന ഉത്തരവാദിത്തവും സമര്‍പ്പണവും ഒരു കടുവയ്ക്ക് സമാനമാണെന്നായിരുന്നു വിജയ് ദര്‍ദ പറഞ്ഞത്. അഹമ്മദാബാദില്‍ തരുണ്‍ ക്രാന്തി അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വിജയ് ദര്‍ദ. നരേന്ദ്ര മോഡിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
വിജയ് ദര്‍ദയുടെ പ്രസ്താവന കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയതോടെ അപകടം മണത്ത ദര്‍ദ വിവാദത്തിനില്ലെന്നു വിശദീകരിച്ചു. അതിഥിയുടെ നല്ലവശങ്ങള്‍ പ്രകീര്‍ത്തിക്കുക ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമെന്നും താന്‍ അതു മാത്രമാണു ചെയ്തതെന്നും ദര്‍ദ. അദ്ദേഹത്തോടുള്ള ബഹുമാനമാണു പ്രകടിപ്പിച്ചതെന്നും ദര്‍ദ പറഞ്ഞു.
വിജയ് ദര്‍ദയുടെ പരാമര്‍ശം നാളത്തെ പ്രധാനവാര്‍ത്തയായാല്‍ അത്ഭുതപ്പെടേണ്ടെന്നും തന്നെ പുകഴ്ത്തിയതിന്റെ പേരില്‍ ദര്‍ദയ്ക്ക് ഒരുപക്ഷേ കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചേയ്ക്കുമെന്നും പിന്നീട് സംസാരിച്ച മോഡി പറഞ്ഞു. ദര്‍ദയ്ക്ക് എസ്പി നേതാവ് ഷാഹിദ് സിദ്ദിഖിയുടെ ഗതി വരാതിരിക്കട്ടെയെന്നും മോഡി പറഞ്ഞു.. മോഡിയുമായി അഭിമുഖം നടത്തിയ സിദ്ദിഖിയെ കഴിഞ്ഞയാഴ്ച സമാജ്‌വാദി പാര്‍ട്ടി പുറത്താക്കിയിരുന്നു.












Click it and Unblock the Notifications