Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട് എക്‌സ്പ്രസ്സില്‍ തീപ്പിടുത്തം,47 മരണം

Train Accident
നെല്ലൂര്‍: ദില്ലി-ചെന്നൈ എക്‌സ്പ്രസിലൂണ്ടായ തീപ്പിടുത്തത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 4.20 ഓടെ ആന്ധ്രയിലെ നെല്ലൂരിനടുത്തുവെച്ചാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു. പരിക്കേറ്റവരെ നെല്ലൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 72 യാത്രക്കാരാണ് ബോഗിയിലുണ്ടായിരുന്നത്.

ട്രെയിന്‍ നെല്ലൂര്‍ സ്റ്റേഷന്‍ കടന്നു പോകുമ്പോള്‍ ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററാണ് എസ് 11 കംപാര്‍ട്ട്‌മെന്റിന് തീപിടിച്ചതായി കണ്ടെത്തിയത്. ഉടന്‍ തന്നെ അപായമുന്നറിയിപ്പ് നല്‍കി തീവണ്ടി നിര്‍ത്തി ബോഗിയും മറ്റുകംപാര്‍ട്ടുമെന്റുകളുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ സാധിച്ചത് തീ പടരാതിരിക്കാന്‍ സഹായിച്ചു.

ഫയര്‍ഫോഴ്‌സും റെയില്‍വേ സുരക്ഷാസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തീപ്പിടുത്തം കണ്ടതോടെ ചിലര്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഭൂരിഭാഗം പേരും ഉറക്കത്തിലായതാണ് മരണസംഖ്യ ഉയര്‍ത്തിയത്.

നെല്ലൂര്‍ മാവോവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശമായതിനാല്‍ അധികൃതര്‍ അട്ടിമറി സാധ്യതകളും പരിശോധിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് റെയില്‍വേ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ ഡി കെ സിങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍

08612330024, 08612328500,08612347704, 08612309662

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+