ഉത്തരേന്ത്യ ഇരുട്ടില്‍;മെട്രോകള്‍ ഓട്ടം നിര്‍ത്തി

ദില്ലി മെട്രോ സര്‍വീസുകളും താറുമാറായി. ദിവസേന 18 ലക്ഷം പേര്‍ ആശ്രയിക്കുന്ന ദില്ലി മെട്രോ സര്‍വീസുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. മെട്രോ സ്തംഭിച്ചതോടെ ദില്ലി നഗരത്തിലെ ഗതാഗതം താറുമാറായി, ആയിരക്കണക്കിനാളുകള്‍ ഓഫീസുകളിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
25 ശതമാനം ട്രെയിന്‍ സര്‍വീസുകള്‍ എട്ട് മണിയോടെ ഓടിത്തുടങ്ങി. വടക്കന്‍ റെയിവേയില്‍ 40 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 2001 ജനവരിക്ക് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വൈദ്യുതി തകരാറാണിത്.ആശുപത്രികള്‍ പോലുള്ള പ്രധാന സ്ഥലങ്ങളില്‍ ആദ്യം വൈദ്യുതി പുന:സ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ഉത്തരമേഖല ഗ്രീഡില്‍ ആഗ്രയ്ക്ക് സമീപമാണ് തകരാര്‍ സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നരമണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനാകൂവെന്ന് ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു.












Click it and Unblock the Notifications