എയ്ഡഡ് പദവി: എതിര്‍പ്പുമായി ധനവകുപ്പ്

പിന്നോക്ക മേഖലകളിലെ പഠനനിലവാരം മെച്ചപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച 35 സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ ജൂണ്‍13ന് ചേര്‍ന്ന മന്ത്രസഭായോഗം തീരുമാനിച്ചിരുന്നു. അന്നു തന്നെ ധനവകുപ്പ് തീരുമാനത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നതോടെ പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി.
ഇതിന് പുറമേ എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സാമുദായിക സംഘടനകളും പ്രതിഷേധമുയര്‍ത്തിയതോടെ തീരുമാനം പുനപരിശോധിക്കണമെന്ന് യുഡിഎഫും കെപിസിസി ഏകോപന സമിതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്നാണ് വിഷയം വീണ്ടും ധനവകുപ്പിന്റെ പരിശോധനയ്ക്ക് വിട്ടത്. എന്നാല്‍ ധനവകുപ്പ് വീണ്ടും എതിര്‍പ്പ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അടുത്ത മന്ത്രിസഭായോഗമാവും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.
എന്നാല്‍ ധനവകുപ്പ് ഫയല്‍ മടക്കിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ പ്രതികരണം.
തനിക്കു ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് രണ്ടു കോടി രൂപയില്‍ താഴെയാണു സര്‍ക്കാരിനുണ്ടാവുന്ന സാമ്പത്തികബാധ്യത. ഇക്കാര്യത്തില്‍ മന്ത്രിസഭയില്‍ സമ്മര്‍ദം ചെലുത്തുമെന്നും അബ്ദുറബ്ബ് അറിയിച്ചു.












Click it and Unblock the Notifications