ഐസ്‌ക്രീം:വിഎസിന്റെ ഹര്‍ജിയില്‍ വാദം നീട്ടാനാകില്ല
Kerala
oi-Greeshma
By Nisha Bose
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി വാദം കേള്‍ക്കുന്നതിനായി നീട്ടി വയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെയ്ക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെഎ റൗഫ് ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കിയെന്ന തന്റെ മുന്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും റൗഫ് അറിയിച്ചു.
അന്വേഷണറിപ്പോര്‍ട്ടില്‍ ജഡ്ജിമാര്‍ക്കു പണം നല്‍കിയെന്നു കണ്ടെത്തിയിട്ടില്ലെങ്കിസും താന്‍ പറഞ്ഞതു സത്യമാണെന്നു തെളിയിക്കാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണിയെ നുണപരിശോധന പോലുള്ള ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണം. താനും പരിശോധനയ്ക്ക് തയ്യാറാണെന്നും റൗഫ് അറിയിച്ചിരുന്നു.