ഹോട്ടലുകളില്‍ തുടര്‍ പരിശോധന

ഇവയില്‍ ഭൂരിഭാഗവും നില മെച്ചപ്പെടുത്തിയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിച്ച സാഹചര്യത്തിലാണ തുടര്‍പരിശോധന നടത്താന്‍ തീരുമാനമായത്. പരിശോധനയില്‍ ഇനിയും നില മെച്ചപ്പെടുത്താത്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കലക്ടര്‍മാര്‍, ഡി.എം.ഒമാര്‍ എന്നിവരുടെ നേതൃത്വത്തിലാവും തുടര്‍പരിശോധന നടത്തുക.
തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച ഒരാള്‍ മരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയത്. പരിശോധനയില്‍ സ്റ്റാര്‍ ഹോട്ടലുകള്‍ അടക്കമുള്ളവയില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തിരുന്നു. മിക്ക ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യവും അധികൃതര്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications