ലോറി ബൈക്കിലിടിച്ച് അച്ഛനും മകനും മരിച്ചു
മലപ്പുറം: മലപ്പുറം പൂക്കോട്ടൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് അച്ഛനും മകനും മരിച്ചു. ബൈക്ക് യാത്രക്കാരായ പാറഞ്ചേരി മുഹമ്മദ് ഷരീഫ്, മകന്‍ മുഹമ്മദ് റാഫി എന്ന ചിക്കു (2) എന്നവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ മഹമ്മദ് ഷരീഫിന്റെ ഭാര്യ തസ്‌നിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ബൈക്കിടിച്ച ലോറി കത്തിച്ചു. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. അഗ്നിശമന സേന വന്നാണ് തീയണച്ചത്.
മകനെ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു മുഹമ്മദ് ഷരീഫും തസ്‌നിയും. കോഴിക്കോടേക്ക് സിമന്റുമായി പോവുകയായിരുന്ന ലോറിയാണ് ബൈക്കില്‍ ഇടിച്ചത്.












Click it and Unblock the Notifications