ഷുക്കൂര്‍ വധം: ജയരാജനും രാജേഷും അറസ്റ്റിലാവും?

ചോദ്യം ചെയ്യലിനു ബുധനാഴ്ച ഹാജരാകണമെന്ന ചൂണ്ടിക്കാട്ടി പി. ജയരാജനു നോട്ടിസ് നല്‍കി. എന്നാല്‍ ചോദ്യം ചെയ്യലിനു ഹാജരാകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നു പി. ജയരാജന്‍ പ്രതികരിച്ചു. ജയരാജനെ രണ്ടു തവണ നേരത്തേ ചോദ്യം ചെയ്തിരുന്നു. അതേസമയം പ്രത്യേക അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരായ ടിവി. രാജേഷിനെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു.
കേസുമായി ബന്ധപ്പെട്ട് എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ ടി.വി. രാജേഷ് എംഎല്‍എയെ തിങ്കളാഴ്ച ചോദ്യം ചെയ്തു. രാവിലെ 11 ന് ടൗണ്‍ സിഐ ഓഫീസില്‍ ഹാജരാകാന്‍ രാജേഷിന് നേരത്തെ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 75 ഓളം ചോദ്യങ്ങള്‍ പോലീസ് തയാറാക്കിയിരുന്നു. ഇതനുസരിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്യുമ്പോള്‍ തയാറാക്കിയിരുന്ന ചോദ്യങ്ങളും പോലീസ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എസ്പി രാഹുല്‍ ആര്‍. നായര്‍, കണ്ണൂര്‍ ഡിവൈഎസ്പി പി. സുകുമാരന്‍, സിഐ യു. പ്രേമന്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് രാജേഷിനെ ചെയ്തത്.
അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞതായി രാജേഷ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. എല്ലാവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുപോലെയേ തന്നെയും വിളിപ്പിച്ചുള്ളൂവെന്നും രാജേഷ് പറഞ്ഞു. . രാജേഷിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോലീസ് സ്്‌റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കിയിരുന്നു. കണ്ണൂര്‍ നഗരത്തിലും ചോദ്യം ചെയ്യുന്ന സിഐ ഓഫീസ് പരിസരത്തും സായുധ പോലീസിനെയും വിന്യസിച്ചിരുന്നു.
കഴിഞ്ഞമാസം 17 നാണ് ആദ്യം രാജേഷിനെ ചോദ്യം ചെയ്യാനിരുന്നത്. പിന്നീടത് ജൂലൈ ഒന്നിലേക്കു മാറ്റി. എന്നാല്‍ നിയമസഭാ സമ്മേളനത്തിലായതിനാല്‍ അതു കഴിയുന്നതുവരെ ഹാജരാകാനാവില്ലെന്ന് രാജേഷ് അറിയിച്ചു. ഇതോടെ രാജേഷിന് നിയമസഭാ സമ്മേളനം കഴിയുന്നതുവരെ പോലീസ് സമയം നല്കുകയായിരുന്നു.
പട്ടുവം അരിയിലില്‍ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ ആക്രമണമുണ്ടായതിനു പിന്നാലെയാണു ഷുക്കൂര്‍ കൊല്ലപ്പെട്ടത്. നേതാക്കളെ ആക്രമിച്ചതിനു പ്രതികാരമായി ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പോലീസിന്റെ കണെ്ടത്തല്‍. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണു ഗൂഢാലോചന നടന്നതെന്നും പോലീസ് പറയുന്നു. ഇതുവരെ അറസ്റ്റിലായ 27 പേര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചനയെക്കുറിച്ച് ആശുപത്രിയിലുണ്ടായിരുന്ന ഇരുവര്‍ക്കും അറിയാമായിരുന്നുവെന്നാണ് പോലീസിന്റെ കണെ്ടത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണു നേതാക്കളെ ചോദ്യം ചെയ്തത്.
കേസില്‍ പി. ജയരാജനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച ടൗണ്‍ സിഐ ഓഫീസില്‍ ഹാജരാകാനാണ് ജയരാജന് നോട്ടീസ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications