കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യത്തിന് വ്യാഴാഴ്ച മുതല്‍ വില കൂടും

  • By Nisha Bose
Google Oneindia Malayalam News

Liquor
തൃശൂര്‍: സംസ്ഥാനത്ത് മദ്യത്തിന്റെ വില കുത്തനെ ഉയരും. വിദേശമദ്യത്തിന്റെ വില ആറു ശതമാനം കൂട്ടാന്‍ ബിവറേജസ് കോര്‍പറേഷന്‍ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയതോടെയാണിത്. വിലവര്‍ധന വ്യാഴാഴ്ച നിലവില്‍ വരും. പുതിയ വില വിവര പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. നികുതിയും തീരുവകളും അടക്കം 13 ശതമാനം വരെ വില വര്‍ധനയുണ്ടാകും.

സ്പിരിറ്റിന്റെ ഉത്പാദന ചെലവ് വര്‍ധിച്ചെന്നും അതുകൊണ്ടു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഡിസ്റ്റിലറി ഉടമകളുടെ സംഘടന കുറച്ചു കാലമായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ഇതിനെ തുടര്‍ന്ന് വില കൂട്ടാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കി. ഇതെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കമ്പനികള്‍ വില രേഖപ്പെടുത്താതെയാണ് മദ്യകുപ്പികള്‍ പുറത്തിറക്കിയിരുന്നത്. വില വര്‍ധന ഉറപ്പായതോടെ ബാറുകളും കൂടുതല്‍ മദ്യം ശേഖരിച്ച് വയ്്ക്കാനുള്ള ഒരുക്കത്തിലാണ്.

English summary
A proposed increase in price of liquor will further increase revenues. The government is almost certain to increase the basic price following pressure from manufacturers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X