കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന്‍ തൊണ്ണന്‍ മാക്രി: വെള്ളാപ്പള്ളി

  • By Nisha Bose
Google Oneindia Malayalam News

Vellappally Natesan
ആലപ്പുഴ: വിഎം സുധീരന്‍ തൊണ്ണന്‍ മാക്രിയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താനാണ് ആരെക്കാളും വലുതെന്ന് സ്വയം പറഞ്ഞ് വീര്‍ക്കുന്ന മാക്രിയാണ് സുധീരന്‍. ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് സുധീരന്റെ ശ്രമം. പുതിയ തലമുറയിലെ മന്ത്രിമാരോടും നേതാക്കളോടും സുധീരന് അസൂയയാണ്. പട്ടിയെ കടിച്ചും വാര്‍ത്ത സൃഷ്ടിക്കാനാണ് ശ്രമം. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലും സുധീരന്‍ വിമര്‍ശിക്കും. ആരെയും അംഗീകരിക്കില്ലെന്ന സംസ്‌കാരക്കുറവ് സുധീരനെ നശിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരും ഉണ്ട് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ പിടിയിലാണ് എന്നും സുധീരന്‍ ആരോപിച്ചിരുന്നു. എന്താണ് നടക്കുന്നത് എന്നറിയാത്ത മന്ത്രിമാരും ഉണ്ട്.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ചര്‍ച്ച നടത്താതെ കാര്യങ്ങള്‍ തീരുമാനിക്കുകയാണ്. മുഖ്യമന്ത്രി വളരെ അധ്വാനിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു.

എന്നാല്‍ എല്ലാ മന്ത്രിമാരും മിടുക്കന്‍മാരാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ താന്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പമാണെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

English summary
Vellappally Natesan is trying to create news, says Vellapally Natesan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X