കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരക്കില്‍മാറ്റമില്ല,എസ്എല്‍ആര്‍ ഒരുശതമാനംകുറച്ചു

Google Oneindia Malayalam News

RBI
മുംബൈ: രാജ്യത്തെ അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ, സിആര്‍ആര്‍(കരുതല്‍ ധനാനുപാതം) നിരക്കുകളില്‍ മാറ്റമില്ലെങ്കിലും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോയില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതോടെ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് പണം കടമെടുക്കുമ്പോള്‍ നല്‍കുന്ന റിപ്പോ നിരക്ക് എട്ടുശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴു ശതമാനമായും ബാങ്കുകള്‍ കേന്ദ്രബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാതം 4.75 ശതമാനമായും തുടരും.

അതേ സമയം ബാങ്കുകള്‍ക്ക് പണ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എസ്എല്‍ആര്‍ ഒരു ശതമാനം കുറച്ചു. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ബാങ്കുകള്‍ നിര്‍ബന്ധപൂര്‍വം നടത്തേണ്ട നിക്ഷേപങ്ങളാണ് എസ്എല്‍ആര്‍. 24 ശതമാനം തുക ഗവണ്‍മെന്റ് ബോണ്ട്, ട്രഷറി ബില്‍സ് എന്നിവയില്‍ നിക്ഷേപിക്കണമെന്നതായിരുന്നു ഇത്രയും കാലം കേന്ദ്രബാങ്ക് നിര്‍ദ്ദേശിച്ചിരുന്നത്. ഇപ്പോള്‍ 23 ശതമാനമാക്കി മാറ്റി.

എന്തുകൊണ്ട് നിരക്ക് മാറ്റിയില്ല. പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന ആശങ്ക. കാലവര്‍ഷം വേണ്ട രീതിയില്‍ ലഭിക്കാത്തത് സാധനവില കുത്തനെ ഉയര്‍ത്തുമെന്ന് ബാങ്ക് ആശങ്കപ്പെടുന്നുണ്ട്. നിലവിലുള്ള നിരക്ക് തന്നെ ആശ്വാസകരമായ അവസ്ഥയിലല്ല ഉള്ളത്.

ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിക്കുന്നതും മറ്റൊരു കാരണമാണ്. ഡീസലിന്റെ വില നിയന്ത്രണം എടുത്തുമാറ്റുമെന്ന് സര്‍ക്കാര്‍ ഇടക്കിടെ പറയുന്നതും റിസര്‍വ്ബാങ്കിനെ ധീരമായ നടപടികളെടുക്കുന്നതില്‍ നിന്നും അകറ്റിനിര്‍ത്തുന്നു.

English summary
The Reserve Bank of India today kept its policy rate unchanged as expected and lowered growth forecast for the year, sharply raising inflation target, signalling it continues to be the strict hawk that it has been.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X