മധുര ഹണിയുടെ കുടുംബം ഒളിവില്‍
ബാംഗ്ലൂര്‍: ഒളിമ്പിക്സ് മാര്‍ച്ച് പാസ്റ്റില്‍ നുഴഞ്ഞു കയറിയ ബാംഗ്ലൂര്‍ സ്വദേശിനി മധുര ഹണിയുടെ കുടുംബം ഒളിവില്‍. മധുര ഹണിയുടെ നടത്തം വിവാദമായതോടെ ഇവരുടെ ബനശങ്കരിയിലെ വീട്ടിലേയ്ക്ക് മാധ്യമപ്പട ഒഴുകിയെത്തി. ഇതോടെയാണ് മധുരയുടെ അച്ഛന് കെ.എല്‍. നാഗേന്ദ്രയും അമ്മ ജാഹ്നവിയും സഹോദരിമാരും വീടു പൂട്ടി സ്ഥലം വിട്ടത്.
ബാംഗ്ലൂര്‍ സ്വദേശിനിയായ മധുര ഹണിയുടെ യഥാര്‍ഥ പേര് മധുര നാഗേന്ദ്രയെന്നാണ്. ലണ്ടന്‍ ഒളിംപിക്സില്‍ ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത കലാപരിപാടിയില്‍ പങ്കെടുക്കാനാണ് മകള്‍ പോയതെന്ന് അച്ഛന് നാഗേന്ദ്ര കഴിഞ്ഞ ദിവസം ഒരു പ്രദേശിക ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്ന് മധുരയുടെ കുടുംബത്തെ തേടി മാധ്യമപ്പട എത്തി.
എന്നാല്‍ ഇവര്‍ വീടുപൂട്ടി പോയെന്നു മാത്രമാണ് അയല്‍വാസികള്‍ക്ക് പറയാനുള്ളത്. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചവര്‍ക്കും നിരാശയായിരുന്നു ഫലം. ഇവരെ കുറിച്ച് ചോദിച്ചാലും അയല്‍വാസികള്‍ അധികം കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ തയ്യാറല്ല. മധുര നല്ല കുട്ടിയാണ്. നൃത്തം പഠിച്ചിട്ടുണ്ട്. ഒളിമ്പിക്സില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം കിട്ടിയപ്പോള്‍ മുതല്‍ ഏറെ ആവേശത്തിലായിരുന്നു. എന്നാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഇവര്‍ പറയുന്നു.
2009ല്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ നിന്ന് കമ്യൂണിക്കേഷന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ മധുര ഒന്നര വര്‍ഷം മുന്‍പാണ് ഉന്നത പഠനത്തിനായി ലണ്ടനില്‍ പോയത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications