കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യ ഇരുട്ടില്‍; കേരളത്തില്‍ ലോഡ്‌ഷെഡിങ്

  • By Ajith Babu
Google Oneindia Malayalam News

power lines
ദില്ലി: നോര്‍ത്തേണ്‍, ഈസ്‌റ്റേണ്‍ ഗ്രിഡുകളിലുണ്ടായ അപാകതയെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും വൈദ്യുതി മുടക്കം. പതിനഞ്ചു സംസ്ഥാനങ്ങളെ വൈദ്യുതി പ്രതിസന്ധി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈസ്‌റ്റേണ്‍ ഗ്രിഡില്‍ ഉച്ചയ്ക്ക് 1.05 ഓടെയാണ് തകരാര്‍ സംഭവിച്ചത്. വൈദ്യുതി പ്രതിസന്ധി കേരളത്തെയും ബാധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിങ് തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര മണിക്കൂര്‍ വീതം അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടങ്ങി.

കേന്ദ്രവിഹിതത്തില്‍ മൂന്നിലൊന്ന് കുറവുണ്ടാകുന്നതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. കേന്ദ്രപൂളില്‍ നിന്ന് കേരളത്തിന് 685 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ചൊവ്വാഴ്ച ഉണ്ടാവുക. ഒഡീഷയിലെ താല്‍ച്ചര്‍, ഹരിയാനയിലെ ജഡ്ജര്‍ വൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന വിഹിതവും മുടങ്ങും.

വൈദ്യുതി പ്രതിസന്ധി ഉത്തരേന്ത്യയിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദില്ലി, കൊല്‍ക്കൊത്ത മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. 300 ഓളം ട്രെയിന്‍ സര്‍വീസുകളെ വൈദ്യൂതി തകരാര്‍ ബാധിച്ചു.

തിങ്കളാഴ്ച നോര്‍ത്തേണ്‍ ഗ്രിഡിലുണ്ടായ തകരാറിനെ തുടര്‍ന്ന് ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന,രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ തുടങ്ങി ഏഴ് സംസ്ഥാനങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു. പ്രതിസന്ധി പഠിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചിരുന്നു.

English summary
Almost half of India has gone dark with the Northern, Eastern and North-Eastern grids collapsing, affecting 20 States.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X