Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി തടവുകാര്‍ നിരാഹാര സമരത്തില്‍

കണ്ണൂര്‍: വയനാട്ടിലെ ഭൂസമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കണ്ണൂര്‍ ജയിലില്‍ കഴിയുന്ന 518 ആദിവാസികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഭൂമി വിതരണം ചെയ്യുക, കേസെടുക്കാതെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇവര്‍ സമരം നടത്തുന്നത്.

അറസ്റ്റിലായ 270 പുരുഷന്മാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 233 സ്ത്രീകളെ ജില്ലാ ജയിലില്‍ അടച്ചപ്പോള്‍ 15 സ്ത്രീകളും 17 കുട്ടികളും വനിതാജയിലില്‍ ഉണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ജയിലുകള്‍ ആദിവാസി ഭൂസമരക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജില്ലാ ജയിലിലും വനിതാ ജയിലിലും തടവുകാരുടെ എണ്ണം കൂടുതലായത് മൂലം ഇവര്‍ കടുത്ത അസൗകര്യത്തിലാണ് കഴിയുന്നത്. നൂറുരൂപ ജാമ്യം കെട്ടിവെച്ചാല്‍ ഇവര്‍ക്ക് പുറത്തുപോകാമെങ്കിലും ജാമ്യം നില്‍ക്കാന്‍ ആരുമില്ലാത്തത് മൂലം ഇവര്‍ ജയിലില്‍ തന്നെ കഴിയുകയാണ്.

സര്‍ക്കാര്‍ കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായവരില്‍ 283 പേരെ ജൂലായ് ആദ്യവാരം വിട്ടയച്ചിരുന്നു. പൊതുമധ്യത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് സെക്ഷന്‍ 108 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+