കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാട്ടംപിഴച്ച് കാലൊടിഞ്ഞ പുലി ചത്തു

  • By Ajith Babu
Google Oneindia Malayalam News

Leopard
തൃശൂര്‍: ഞായറാഴ്ച വനപാലകനെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ ചാട്ടം തെറ്റി കാലുകള്‍ ഒടിഞ്ഞ പുലി ചൊവ്വാഴ്ച രാവിലെ ചത്തു. പിന്‍കാലുകള്‍ ഒടിഞ്ഞ നിലയില്‍ മണ്ണുത്തി വെറ്റിനറി കോളജില്‍ നിരീക്ഷണത്തിലായിരുന്നു പുലി. ചൊവ്വാഴ്ച കാലുകള്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലായിരുന്നു ഡോക്ടര്‍മാര്‍. അതിനിടെയാണ് ജീവന്‍ നഷ്ടപ്പെട്ടത്. മൂന്ന് വയസ്സുള്ള ആണ്‍ പുലിയാണ് ചത്തത്.

കഴിഞ്ഞദിവസം റോഡിലൂടെ നടക്കുകയായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരനു നേരെ ചാടുമ്പോഴാണ് പുലിയ്ക്ക് ചാട്ടം പിഴച്ചത്. പാറപ്പുറത്തു നിന്ന് ചാടിയ പുള്ളിപ്പുലി ലക്ഷ്യംതെറ്റി 40 അടി താഴ്ചയുള്ള ടാര്‍ റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ പുലിയുടെ കാലുകള്‍ ഒടിഞ്ഞു. ഷോളയാര്‍ വനമേഖലയില്‍ ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഷോളയാര്‍ അമ്പലപ്പാറ പെന്‍ സ്‌റ്റോക്ക് ഓപറേറ്റര്‍ അശോകന് നേരെയാണ് പുലി ചാടിയത്.

പുലി റോഡില്‍ കിടക്കുന്നത് കണ്ട് അശോകന്‍ വനപാലകരെ വിവരമറിയിച്ചു. തുടര്‍ന്ന്് ചാര്‍പ്പ് റേഞ്ച് ഓഫിസര്‍ സ്റ്റീഫന്‍ സ്റ്റാന്‍ലിയുടെ നേതൃത്വത്തില്‍ വനപാലകരെത്തിയപ്പോഴും എഴുന്നേല്‍ക്കാനാവാതെ കിടക്കുകയായിരുന്നു. ശൗര്യം വിടാതെ മുരണ്ട പുലിയയെ ഗാര്‍ഡുമാര്‍ ചാക്കിലാക്കി ആനക്കയം സ്‌റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് കോന്നി വെറ്ററിനറി ഡോക്ടര്‍ സുനില്‍, തേക്കടി വെറ്ററിനറി ഡോക്ടര്‍ ശ്രീവിതു എന്നിവരെത്തി പരിശോധിച്ചു. ഇവരുടെ നിര്‍ദേശ പ്രകാരം വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുലിയുടെ കാലുകള്‍ ഒടിഞ്ഞതായും ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തിയത്. നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന തളര്‍ന്ന നിലയിലുമായിരുന്നു പുലി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X