തിലകന്റെ നിലയില്‍ കാര്യമായ പുരോഗതി

ഒറ്റപ്പാലം ആശുപത്രിയില്‍ ആയിരുന്നു ആദ്യം പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായാണ് തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോ വിഭാഗത്തിലാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. തളര്‍വാതത്തെത്തുടര്‍ന്ന് നാഡീ സംബന്ധമായ അസുഖമുള്ള തിലകന് ന്യൂമോണിയയും വൃക്കയ്ക്ക് നേരിയ തോതില്‍ അണുബാധയുമുണ്ട്.
അദ്ദേഹത്തിന്റെ നില ആശങ്കാജനകമല്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ന്യൂറോ വിഭാഗം തലവന്‍ ഡോ.സി ഗില്‍വാസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച, പാലക്കാട് കല്ലേപ്പുള്ളിയില്‍ ഒരു സൊസൈറ്റിയുടെ ഉദ്ഘാടനത്തിന് പോകുമ്പോള്‍ യാത്രയ്ക്കിടെയാണ് തിലകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അന്നുതന്നെ ഉച്ചയോടെ, നെഞ്ചുവേദനയും തലവേദനയുമായി തിലകന്‍ പി കെ ദാസ് ആശുപത്രിയിയില്‍ എത്തുകയായിരുന്നു.












Click it and Unblock the Notifications