Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ തിലകന്‍ ഐസിയുവില്‍

Thilakan
തൃശൂര്‍: നടന്‍ തിലകനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വാണിയംകുളത്തെ പി കെ ദാസ് ആശുപത്രിയിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു തിലകന്‍. വിദഗ്ധ ചികിത്സയ്ക്കായി ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് നടനെ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചത്. ഹൃദയാലയ സ്‌പെഷല്‍ ബ്ലോക്കിലെ ഐസിയുവില്‍ നിരീക്ഷണത്തിലാണ് തിലകനിപ്പോള്‍.

പരിശോധനയില്‍ തിലകന് നേരിയ തോതിലുള്ള മസ്തിഷ്‌കാഘാതവും ന്യുമോണിയയും വൃക്ക സംബന്ധമായ രോഗങ്ങളും ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോ. ഗില്‍വാസ് അറിയിച്ചു. നടന് സംസാരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അതേസമയം ന്യൂമോണിയബാധ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച, പാലക്കാട് കല്ലേപ്പുള്ളിയില്‍ ഒരു സൊസൈറ്റിയുടെ ഉദ്ഘാടനത്തിന് പോകുമ്പോഴാണ് നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അന്നു ഉച്ചയോടെ തന്നെ നെഞ്ചുവേദനയും തലവേദനയും അനുഭവപ്പെട്ട തിലകനെ പി കെ ദാസ് ആശുപത്രിയിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ആദ്യം ഐസിയുവില്‍ ആയിരുന്ന തിലകനെ പിന്നീട് മുറിയിലേക്കു മാറ്റിയിരുന്നു. യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടില്ലെന്ന അവസ്ഥ ആയപ്പോഴാണ് വിദഗ്ധ ചികിത്സയ്ക്കായി തിലകനെ തൃശൂരില്‍ എത്തിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+