ടിപി വധക്കേസ്: ഇന്ത്യാവിഷന്‍ മാപ്പപേഷിച്ചു

അന്വേഷണ വിശദാംശം പ്രസിദ്ധീകരിച്ചത് കോടതിയലക്ഷ്യമാണെന്ന് കാട്ടി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം. മൊഴികള്‍ പ്രസിദ്ധീകരിക്കുന്നത് കോടതിയലക്ഷ്യമാണെന്ന് 2010 ഡിസംബര്‍ 22 ലെ കോടതി വിധി ഉദ്ധരിച്ച് സിപിഎം ഹര്‍ജി നല്‍കിയിരുന്നത്.
അറസ്റ്റിലാകുന്നവരുടെ മൊഴികള്‍ പുറത്തുവിടരുതെന്നും കോടതിയില്‍ മാത്രമേ ഇവ സമര്‍പ്പിക്കാവൂ എന്നുമാണ് ഈ വിധിയില്‍ പറയുന്നത്. കേസില്‍ അറസ്റ്റിലായ പാര്‍ട്ടി നേതാക്കളുടേതെന്ന് പറഞ്ഞ് പുറത്തുവരുന്ന മൊഴികള്‍ പാര്‍ട്ടിക്ക് മാനഹാനിയുണ്ടാക്കുന്നുവെന്നും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടാക്കുന്നുവെന്നും സിപിഎം നല്‍കിയ ഹര്‍ജിയിലുണ്ടായിരുന്നു.
സിപിഎം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചു. 2010ലെ വിധിയെക്കുറിച്ച് വ്യക്തിപരമായ അറിവുണ്ടായിരുന്നില്ലെന്നും ഈ കേസില്‍ തങ്ങള്‍ കക്ഷിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ 'ഇന്ത്യാവിഷന്‍' വിശദീകരിയ്ക്കുന്നത്.


Click it and Unblock the Notifications