Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന്‍ ജയിലില്‍; സംസ്ഥാന വ്യാപക ഹര്‍ത്താല്‍

P Jayarajan
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. അതിനിടെ ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്ക് അയച്ചു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുജീബ് റഹ്മാനാണ് ജയരാജനെ റിമാന്‍ഡ് ചെയ്തത്.

പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ സിപിഎമ്മിന്റെ പ്രതിഷേധം അക്രമങ്ങളിലേക്ക് വഴുതുകയാണ്.. ജയരാജനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിലേക്ക് കൊണ്ടുപോയ വാഹനത്തിന് നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയിരുന്നു.

ഇതിനുപിന്നാലെ കണ്ണൂര്‍ എസ്പിയുടെ വാഹനത്തിന് നേര്‍ക്കും ഫോറന്‍സിക് ലാബിനു നേര്‍ക്കും ട്രാഫിക് സ്റ്റേഷന് നേര്‍ക്കും കല്ലേറുണ്ടായി. അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡും പ്രയോഗിച്ചു. കോടതിക്ക് പുറത്ത് പോലീസ് ശക്തമായ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നഗരത്തില്‍ പലയിടത്തും അക്രമങ്ങള്‍ തടയുന്നതിനാവശ്യമായ പോലീസിനെ വിന്യസിച്ചിട്ടില്ല. സിപിഎം ശക്തികേന്ദ്രങ്ങളില്‍ മാത്രമാണ് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുന്നത്.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് ജയരാജന്‍ രാവിലെ ചോദ്യം ചെയ്യലിനായി സിഐ ഓഫീസിലേക്ക് വന്നത്. ഈ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ് അക്രമത്തിലേക്ക് തിരിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+