പി ജയരാജന്‍ അറസ്റ്റിലായേക്കും

ജയരാജനെ അറസ്റ്റു ചെയ്താല്‍ ജില്ലയിലെ പലയിടങ്ങളിലും ആക്രമണങ്ങള്‍ നടക്കാനുള്ള സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. ജില്ലയ്്ക്ക് പുറത്തുനിന്നുള്ള പൊലീസ് സേനയേയും ഇവിടേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഷുക്കൂര്‍ കൊല്ലപ്പെടുമെന്ന് ജയരാജന് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മൂന്നാം തവണയാണ് ജയരാജനെ ചോദ്യം ചെയ്യുന്നത്. വധക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട അരിയില്‍ ലോക്കല്‍ സെക്രട്ടറി യുവി വേണുവിനെ തനിക്ക് അറിയില്ലെന്നായിരുന്നു പി ജയരാജന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ടിവി രാജേഷ് ഇതിന് വിരുദ്ധമായാണ് മൊഴി നല്‍കിയിരിക്കുന്നത്. വേണുവിനെ അറിയില്ലെന്ന ജയരാജന്റെ മൊഴി ടിവി രാജേഷും ആവര്‍ത്തിച്ചു. എന്നാല്‍ രാജേഷ് വേണുവിനെ ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ അന്വേഷണ സംഘം ഹാജരാക്കിയതോടെ വേണുവിനെ അറിയാമെന്ന് രാജേഷ് സമ്മതിക്കുകയായിരുന്നു.
സഹകരണ ആശുപത്രിയില്‍ വച്ച് ലീഗ് പ്രവര്‍ത്തകര്‍ക്ക് തിരിച്ചടി നല്‍കേണ്ടതിനെ കുറിച്ച് ആസൂത്രണം നടത്തിയതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് രാജേഷ് പറയുന്നു. ആശുപത്രിയില്‍ വന്നവരോടൊക്കെ ജയരാജനാണ് കൂടുതലും സംസാരിച്ചത്. ഇക്കാര്യമാണ് ജയരാജനില്‍ നിന്ന് അന്വേഷണ സംഘത്തിന് അറിയാനുള്ളത്.












Click it and Unblock the Notifications