കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

Subhash Chandran
തൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ സുഭാഷ്‌ ചന്ദ്രന്റെ മനുഷ്യന്‌ ഒരാമുഖം എന്ന കൃതിക്കാണ്‌ അവാര്‍ഡ്‌ ലഭിച്ചിരിക്കുന്നത്‌. കീഴാളന്‍ എന്ന കവിതയ്‌ക്ക്‌ കുരീപ്പുഴ ശ്രീകുമാറിനും, പോലീസുകാരന്റെ പെണ്‍മക്കള്‍ എന്ന ചെറുകഥയ്‌ക്ക്‌ യുകെ കുമാരനും അവാര്‍ഡ്‌ ലഭിച്ചു.

ആത്മകഥാ വിഭാഗത്തില്‍ കെആര്‍ ഗൗരിയമ്മയ്‌ക്കാണ്‌ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്‌. 2011 വര്‍ഷത്തിലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളാണ്‌ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്‌. 25,000 രൂപയും സാക്ഷ്യപത്രവും, ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

അവാര്‍ഡ്‌ ലഭിച്ചിരിക്കുന്ന മറ്റ്‌ കൃതികള്‍: ബി രാജീവന്റെ 'വാക്കുകളും വസ്‌തുക്കളും' (സാഹിത്യവിമര്‍ശനം), എല്‍ എസ്‌ രാജഗോപാലന്റെ 'ഈണവും താളവും' (വൈജ്ഞാനിക സാഹിത്യം), ടിഎന്‍ ഗോപകുമാറിന്റെ "വോള്‍ഗാ തരംഗങ്ങള്‍' (യാത്രാ വിവരണം), ബാലസുബ്രഹ്മണ്യന്റെ 'ചൊല്ലിയാട്ടം' (നാടകം), കെബി പ്രസന്നകുമാറിന്റെ 'ക' (വിവര്‍ത്തനം), കെ രാധാകൃഷ്‌ണന്റെ 'ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്‌' (ബാലസാഹിത്യം), ലളിതാംബികയുടെ 'കളിയും കാര്യവും' (ഹാസ്യസാഹിത്യം).

എന്‍ഡോവ്‌മെന്റ്‌ അവാര്‍ഡുകള്‍: ഐസി ചാക്കോ അവാര്‍ഡ്‌ ഡോ. കെഎന്‍ മേരിയുടെ 'മലയാള വ്യാകരണ സിദ്ധാന്തങ്ങള്‍ ഭാഷാശാസ്‌ത്രം, വ്യാകരണം' (ശാസ്‌ത്രപഠനം), കനകശ്രീ അവാര്‍ഡ്‌ ആര്യാംബികയുടെ 'തോന്നിയ പോലൊരു പുഴ' (കവിതാസമാഹാരം), സിബി കുമാര്‍ അവാര്‍ഡ്‌ എസ്‌ ഗോപാലകൃഷ്‌ണന്റെ 'കഥ പോലെ ചിലതു സംഭവിക്കുമ്പോള്‍' (ഉപന്യാസം), കെആര്‍ നമ്പൂതിരി അവാര്‍ഡ്‌ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ 'മഹാഭാരതപര്യടനം:പുനര്‍വായന' (വൈദിക സാഹിത്യം), ഗീതാ ഹിരണ്യന്‍ അവാര്‍ഡ്‌ ധന്യാരാജിന്റെ 'പച്ചയുടെ ആല്‍ബം' (ചെറുകഥ), ജിഎന്‍ പിള്ള ആവാര്‍ഡ്‌ ഡോ. ആന്നിയില്‍ തരകന്റെ 'ഭാരതീയ ഗര്‍ശനം ഇംഗ്ലീഷ്‌ കവിതയില്‍' (വൈജ്ഞാനിക സാഹിത്യം).

English summary
Kerala Sahithya Academy Awards are declared. Subhash Chandran's 'Manushyanu Oramukham' won award in novel section. KR Gauriyamma's 'Athmakatha' won award for best autobiography.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X