ഗര്‍ഭിണിയുടെ കൊലപാതകം: 13 കാരന്‍ പിടിയില്‍

മാനഭംഗശ്രമംതടഞ്ഞതാണ് കൊലപാതകത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ഉണ്ടായ മുറിവാണ് മരണകാരണം. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പശുവിനെ അഴിക്കാന്‍ സമീപത്തെ പുല്‍മേട്ടിലേയ്ക്കുപോയ സജിനയെ സന്ധ്യയായിട്ടും കാണാതിരുന്നതിനെതുടര്‍ന്ന് അച്ഛന്‍ ഷാജഹാന്‍ അന്വഷിച്ചുചെന്നപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്.
സംഭവസ്ഥലത്ത് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍, സജിന ആറുമാസം ഗര്‍ഭിണിയായിരുന്നുവെന്നും കണ്ടെത്തി.
തമിഴ്‌നാട്ടുകാരന്‍ നമ്പിരാജാണ് സജിനയുടെ ഭര്‍ത്താവ്. സജിനയെ പ്രണയിച്ച് വിവാഹം ചെയ്ത നമ്പിരാജ് പിന്നീട് മതപരിവര്‍ത്തനം നടത്തി അബ്ദുള്ളയെന്ന പേര് സ്വീകരിച്ചു. എറണാകുളത്താണ് ഇയാള്‍ക്ക് ജോലിയെന്നതിനാല്‍ സജിന അച്ഛനമ്മമാരുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. സജിനയ്ക്ക് എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.












Click it and Unblock the Notifications