Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവഞ്ചൂരിന്റെ ഓഫീസിന് പ്രത്യേക സുരക്ഷ

Thiruvanchoor
കോട്ടയം: ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ ഓഫീസിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. മുന്‍പ് പല സംഭവങ്ങളിലും തിരുവഞ്ചൂരിന്റെ ഓഫീസിന് നേര്‍ക്ക് പ്രതിഷേധമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. കോട്ടയത്ത് പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും പോലീസിന് നിര്‍ദേശമുണ്ട്.

അതേസമയം കണ്ണൂരില്‍ പി ജയരാജനെ അറസ്റ്റിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജയരാജനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിലേക്ക് കൊണ്ടുപോയ വാഹനത്തിന് നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.

ഇതിനു പിന്നാലെ കണ്ണൂര്‍ എസ്പിയുടെ വാഹനത്തിന് നേര്‍ക്കും ഫോറന്‍സിക് ലാബിനു നേര്‍ക്കും ട്രാഫിക് സ്‌റ്റേഷന് നേര്‍ക്കും കല്ലേറുണ്ടായി. അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡും പ്രയോഗിച്ചു. കോടതിക്ക് പുറത്ത് പോലീസ് ശക്തമായ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നഗരത്തില്‍ പലയിടത്തും അക്രമങ്ങള്‍ തടയുന്നതിനാവശ്യമായ പോലീസിനെ വിന്യസിച്ചിട്ടില്ല. സിപിഎം ശക്തികേന്ദ്രങ്ങളില്‍ മാത്രമാണ് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുന്നത്.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് ജയരാജന്‍ രാവിലെ ചോദ്യം ചെയ്യലിനായി സിഐ ഓഫീസിലേക്ക് വന്നത്. ഈ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ് അക്രമത്തിലേക്ക് തിരിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+