കള്ളകേസില്‍ കുടുക്കി ജയിലിട്ടാല്‍ തകരില്ല: പിണറായി

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് പോലീസിന്റെ സാധാരണ നടപടികളല്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രീയ വൈരാഗ്യം മൂലം കള്ളക്കേസുണ്ടാക്കുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അതു നടപ്പിലാക്കുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും തളരുന്ന പ്രസ്ഥാനമല്ല സി.പി.എം എന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.
നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കാനാണ് കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജയരാജന്റെ അറസ്‌റില്‍ സാധാരണ നിലയിലുള്ള പ്രതിഷേധങ്ങളാണ് കണ്ണൂരില്‍ നടക്കുന്നത്. അത് അനുവദിക്കില്ലെന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഎം വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തും. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് കണ്ണൂരില്‍ പരക്കെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications