ജയരാജന്റെ അറസ്റ്റ് പക്ഷപാതപരമെന്ന് വിഎസ്

അറസ്റ്റ് നീതിപൂവര്‍വകമല്ല. ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കേണ്ടത് ആവശ്യമാണ് പ്രതിഷേധം ഉയര്‍ന്നുവരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. നാല്‍പാടി വാസു വധക്കേസിലും സേവ്യറി ഹോട്ടലിലെ നാണു കൊല്ലപ്പെട്ട കേസിലും ഇ.പി. ജയരാജന്‍ വധശ്രമക്കേസിലും പ്രതിയായ കെ. സുധാകരനെതിരായി വ്യക്തമായ വെളിപ്പെടുത്തലുണ്ടായിട്ടുപോലും ഒരു കേസും എടുക്കുവാന്‍ തയാറായിട്ടില്ല.
മലപ്പുറം ഇരട്ടക്കൊലപാതകകേസിലെ പ്രതിയായ പി.കെ. ബഷീര്‍ എം.എംല്‍എയെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഐ.പി.സി 120 ബി, 118 എന്നിവ പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരിക്കല്‍ എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെ പുറത്ത് കാത്തുനിന്നിരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങി. പോലീസ് വാഹനത്തിന് നേര്‍ക്ക് കല്ലേറുണ്ടായി. കണ്ണൂര്‍ എസ്.പിയുടെ വാഹനത്തിന് നേര്‍ക്കും കല്ലേറ് നടന്നു.
സംഘര്‍ഷാവസ്ഥയ്ക്കിടയിലും പോലീസ് വാഹനത്തില്‍ അദ്ദേഹത്തെ കോടതിയിലേക്ക് കൊണ്ടുപോയി. 11.45 ഓടെ തന്നെ അദ്ദേഹത്തെ കോടതിയിലെത്തിച്ചു. അറസ്റ്റിന് മുന്നോടിയായിട്ടുള്ള എല്ലാ സംവിധാനങ്ങളും പോലീസ് മുന്‍കൂട്ടി ഒരുക്കിയിരുന്നു. നഗരത്തിലും ടൗണ്‍ സ്‌റ്റേഷന്‍ പരിസരത്തും വന്‍ പോലീസ്‌കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications