ദില്ലി: ഡീസല്‍ വില ഉടന്‍ കൂട്ടിയേക്കുമെന്ന് സൂചന. ഡീസലിന്റേയും പാചകവാതകത്തിന്റേയും വില വര്‍ധിപ്പിക്കുന്ന കാര്യം രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി യോഗത്തില്‍ അവതരിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രി എസ് ജയ്പാല്‍ റെഡ്ഡി അറിയിച്ചു. ഇന്ധനവില നിര്‍ണ്ണയിക്കുന്നതിനായുള്ള പ്രത്യേക മന്ത്രിതല സമിതി പ്രണബ് മുഖര്‍ജി പ്രസിഡന്റായതിന് ശേഷം പുനസംഘടിപ്പിക്കാത്ത സാഹചര്യത്തിലാണിത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ശേഷം ഡീസലിന്റേയും പാചകവാതകത്തിന്റേയും മണ്ണെണ്ണയുടേയും വിലവര്‍ധിപ്പിച്ചിട്ടില്ല. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയും ചെയ്ത സാഹചര്യത്തില്‍ ഇവയുടെ ഇറക്കുമതി ചെലവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വിലവര്‍ധന അനിവാര്യമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍.
വിലവര്‍ധന നടപ്പിലാക്കുന്നത് സംബന്ധിച്ച് യുപിഎ ഘടകകക്ഷികളുമായി ചര്‍്ച്ച നടത്തി വരികയാണ്. വിലക്കയറ്റം അടക്കമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. എന്നാല്‍ രാജ്യാന്തര വില കണക്കിലെടുക്കുമ്പോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു.
Oil minister S Jaipal Reddy on Wednesday said the issue of raising diesel and cooking gas prices would have to be taken to the Cabinet's panel on political affairs since the special ministerial panel on fuels has not been reconstituted after Pranab Mukherjee became president