ഫ്രീഡം പരേഡ് നിരോധിച്ചത് ഹൈക്കോടതി ശരിവച്ചു

മലപ്പുറം, കോട്ടയം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ പരേഡേ് പോപ്പുലര്‍ ഫ്രണ്ട് അനുമതി തേടിയത്. മലപ്പുറത്തും കോഴിക്കോട്ടും പരേഡ് നടത്താന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
കോഴിക്കോട്, കൊല്ലം ജില്ലകളില്‍ പരേഡ് നടത്താന്‍ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ ജില്ലകളില്‍ പരേഡ് നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് അപേക്ഷ നല്‍കിയെങ്കിലും ഇതും സര്‍ക്കാര്‍ തള്ളി. ഇതിനെ ചോദ്യം ചെയ്ത് സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്.
സാമുദായിക സംഘര്‍ഷത്തിന് കാരണമായേക്കുമെന്ന് കണ്ട് യൂണിഫോം പരേഡിനും മാസ് ഡ്രില്ലിനും നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് എ.ഡി.ജി.പി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.












Click it and Unblock the Notifications