സംസ്ഥാന ഹജ്ജ് കമ്മിറ്റി രൂപീകരിച്ചു

രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രദിനം സംസ്ഥാനതലത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനതലത്തില്‍ ദേശീയഗാനാലാപനത്തിനിടെ മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, ഹോം ഗാര്‍ഡുകള്‍, സൈനിക് സ്‌കൂള്‍ അംഗങ്ങള്‍, അശ്വാരൂഢസേന, എന്‍.സി.സി., സ്‌കൌട്ടുകള്‍, ഗൈഡുകള്‍ തുടങ്ങിയവരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരേഡ് നടക്കും.
തുടര്‍ന്ന് മുഖ്യമന്ത്രി സ്വാതന്ത്യ്രദിന സന്ദേശം നല്‍കും. ഇതിനുശേഷം സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച മെഡലുകളും മുഖ്യമന്ത്രി സമ്മാനിക്കും. കുട്ടികളുടെ ദേശഭക്തിഗാനങ്ങളോടെ ചടങ്ങുകള്‍ സമാപിക്കും.
ജില്ലാതലത്തില്‍ ഉത്തരവാദപ്പെട്ട മന്ത്രി ദേശീയഗാനാലാപനത്തിനിടെ ദേശീയപതാക ഉയര്‍ത്തുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പോലീസ്, ഹോം ഗാര്‍ഡുകള്‍, എന്‍.സി.സി., സ്‌കൌട്ടുകള്‍, ഗൈഡുകള്‍ തുടങ്ങിയവരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരേഡ് നടക്കും.
തുടര്‍ന്ന് മന്ത്രി സ്വാതന്ത്യ്രദിന സന്ദേശം നല്‍കും. കുട്ടികളുടെ ദേശഭക്തിഗാനങ്ങളോടെ ചടങ്ങുകള്‍ സമാപിക്കും. സബ്ഡിവിഷണല്‍ ബ്‌ളോക്ക് തലങ്ങളിലും പഞ്ചായത്ത് ആസ്ഥാനങ്ങളിലും സ്‌കൂളുകളിലും കോളേജുകളിലും പബ്‌ളിക് ഓഫീസുകളിലും സമാനമായ ചടങ്ങുകള്‍ നടക്കും.












Click it and Unblock the Notifications