പി ജയരാജന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസിലെ മുപ്പത്തിയെട്ടാം പ്രതിയാണ് ജയരാജന്‍. അതേസമയം കേസിലെ മുപ്പത്തിയൊന്‍പതാം പ്രതിയായ ടി.വി. രാജേഷ് എംഎല്‍എ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ കഴിഞ്ഞ ദിവസം രാജേഷിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
തന്നെ പ്രതി ചേര്‍ത്തത് ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതുവരെ കേസന്വേഷണവുമായി സഹകരിച്ചു. പൊലീസ് മൊഴിയെടുത്തു. കേസില്‍ താന്‍ ഒളിവില്‍ പോകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നും രാജേഷ് പറയുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് തനിക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് രാജേഷ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.












Click it and Unblock the Notifications