യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു
കണ്ണൂര്‍: മോഷണശ്രമം ചെറുത്ത യുവതിയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട മോഷ്ടാവ് ഒന്നരലക്ഷം രൂപയുമായും ആഭരണങ്ങളുമായി കടന്നു. നിസാമുദീന്‍-എറണാകുളം മംഗള എക്‌സ്പ്രസിലാണ് സംഭവം. എറണാകുളം പൈപ്പ് ലൈന്‍ സ്വദേശികളായ വേണുവും ഭാര്യയും കുട്ടികളുമാണ് മോഷണത്തിനിരയായത്.
ബര്‍ത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്ന യുവതി ബാഗ് തലയണയ്ക്ക് കീഴില്‍ വച്ചിരിക്കുകയായിരുന്നു.പണം കൂടാതെ കുട്ടികളുടേതുള്‍പ്പെടെയുള്ള ആഭരണങ്ങളും ബാഗിലാണ് സൂക്ഷിച്ചിരുന്നത്.
മോഷ്ടാവ് ബാഗ് കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി ഉണരുകയും ബഹളം വയ്ക്കുകയും ചെയ്തു. യുവതിയുടെ ബഹളം കേട്ട് അടുത്ത ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന ഭര്‍ത്താവും ഉണര്‍ന്നു. ഇതിനിടെ മോഷ്ടാവ് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി ഇയാളുടെ പിന്നാലെ ഓടി. എന്നാല്‍ മോഷ്ടാവ് ഇവരെ ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും തള്ളിയിടുകയും ബാഗ് കൈക്കലാക്കുകയുമായിരുന്നു. തീവണ്ടിയില്‍ നിന്നും പാളത്തില്‍ തലയിടിച്ചു വീണ യുവതിയ്ക്ക് പരിക്കേറ്റു.
യുവതി വീഴുന്നതു കണ്ട മറ്റു യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി. തുടര്‍ന്ന് ഭര്‍ത്താവും സഹയാത്രക്കാരും ചേര്‍ന്ന് യുവതിയെ കണ്ണൂരിലെത്തിച്ചു. ഗള്‍ഫില്‍ നിന്നും മുംബൈയിലെത്തിയ ഈ കുടുംബം വിമാനം കിട്ടാത്തതിനെ തുടര്‍ന്നാണ് ട്രെയിനില്‍ എറണാകുളത്തേക്ക് തിരിച്ചത്.












Click it and Unblock the Notifications