കൊച്ചി: സ്വകാര്യ ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു. തൃപ്പൂണിത്തുറയ്ക്കു സമീപം രിമുകള്‍ ജംക്ഷനില്‍ പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. തമിഴ്‌നാട് സ്വദേശി മാരിച്ചാമി, കരിമുകള്‍ സ്വദേശി കുഞ്ഞുമോന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ തൃപ്പൂണിത്തറയിലേയും എറണാകുളത്തേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കരിമുകള്‍ ജംക്ഷനില്‍ നിന്നു സര്‍വീസ് തുടങ്ങുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഹോട്ടലിന് മുന്‍പില്‍ ബസ് കാത്തു നിന്നവരാണ് മരിച്ചതെന്നാണ് സൂചന.