ടിപി, ഷുക്കൂര്‍ കേസുകള്‍ ജഡ്ജി പിന്മാറി
കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ ടി.വി. രാജേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജസ്റ്റീസ് എന്‍.കെ. ബാലചന്ദ്രന്‍ പിന്‍മാറി. സിപിഎം നേതാവ് എം.വി. ജയരാജന്റെ ആരോപണത്തെ തുടര്‍ന്നാണിത്.
കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി കണ്ണൂര്‍ കോടതിയില്‍ ഹാജരായ ശ്രീധരന്റെ ജൂനിയറായി പഠിച്ച ആളാണ് ജസ്റ്റിസ് എന്‍.കെ. ബാലചന്ദ്രനെന്നായിരുന്നു ജയരാജന്റെ ആരോപണം. കേസിലെ രാഷ്ട്രീയ ഗൂഢാലോചന പരാമര്‍ശിക്കവേയായിരുന്നു എം.വി. ജയരാജന്റെ ആരോപണം. വ്യാഴാഴ്ചയാണ് ടി.വി. രാജേഷ് എംഎല്‍എ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ഫോണ്‍ചോര്‍ത്തല്‍ കേസില്‍ പിടിയിലായ ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നതും ജസ്റ്റിസ് എന്‍കെ ബാലചന്ദ്രനാണ്.
അതേസമയം ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡിലായ പി ജയരാജന്റെ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി. കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത്.












Click it and Unblock the Notifications