വിളപ്പില്‍ശാലയില്‍ സംഘര്‍ഷം

ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് രാവിലെ പത്തരയോടെ നഗരസഭയില്‍ നിന്നും പുതിയ ഉപകരണങ്ങളുമായി ലോറികള്‍ വിളപ്പില്‍ശാലയില്‍ എത്തിയെങ്കിലും ജനക്കൂട്ടം റോഡ് ഉപരോധിച്ചതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. യന്ത്രങ്ങള്‍ എത്തിക്കുമെന്ന് അറിഞ്ഞ അയ്യായിരത്തോള വരുന്ന സമരക്കാര്‍ റോഡിനു കുറുകെ കിടന്ന വഴി തടസപ്പെടുത്തി. . ഇവരെ നേരിടാന്‍ 2500 ഓളം പോലീസുകാരാണുള്ളത്.
യന്ത്രങ്ങള്‍ കൊണ്ടു വരുന്നതില്‍ പ്രതിഷേധിച്ച് രാവിലെ സമരസമിതിയുടെ നേതൃത്വത്തില്‍ പൊങ്കാലയിട്ട് പ്രതിഷേധിച്ചിരുന്നു. പൊലീസ് സമരക്കാര്‍ക്കടുത്തേക്ക് എത്തുന്നത് തടയാന്‍ റോഡില്‍ പലയിടങ്ങളിലായി തീയിട്ടു. ജനക്കൂട്ടത്തെ അറസ്റ്റു ചെയ്തുനീക്കുന്നതിനിടെ തിളച്ചുമറിയുന്ന പൊങ്കാലക്കലം ആരോ പോലീസിനു നേരെ എറിഞ്ഞു.
തിളച്ച പൊങ്കാല മുഖത്ത് വീണ് രണ്ടു വനിതാ പോലീസിനു പൊള്ളലേറ്റു. വട്ടപ്പാറ സ്‌റ്റേഷനിലെ സനിത, ഷീന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ രംഗം ചിത്രീകരിക്കുന്നതിടെ റിപ്പോര്‍ട്ടര്‍ ചാനല്‍ ക്യാമറമാന്‍ ജിതേഷിന് പൊള്ളലേറ്റു. ചൂടും പുകയും മൂലം പോലീസിന് പ്രദേശത്തേക്ക് അടുക്കാനായില്ല.
അതിനിടെ, സ്ത്രീകളെയും കുട്ടികളെയും അറസ്റ്റു ചെയ്തു നീക്കിയതോടെ പുരുഷന്മാര്‍ സമരത്തിന്റെ മുന്‍നിരയിലേക്ക് നീങ്ങി. സമരം ശക്തമായതോടെ തീയണയ്ക്കാന്‍ പോലീസ് ജലപരീങ്കി ഉള്‍പ്പെടെയുള്ള സജീകരണങ്ങളും എത്തി. പതിനൊന്നുമണിയോടെ ജലപീരങ്കി ഉപയോഗിച്ച് തീ അണച്ചു.
ജനങ്ങള്‍ റോഡില്‍ വീണ്ടും തീയിടുകയാണ്. അതിനിടെ ജനപീരങ്കിക്ക് നേരെ കല്ലേറുണ്ടായി.ജനങ്ങള്‍ പിരിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ ബലപ്രയോഗം നടത്തേണ്ടിവരുമെന്നും പോലീസ് മൈക്കിലൂടെ അറിയിപ്പ് നല്‍കിപിന്‍വാങ്ങാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കാന്‍ ശ്രമത്തിലാണ്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
വിളപ്പില്‍ശാലയിലെ പൊലീസ് നടപടിയില്‍ ബലപ്രയോഗം പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിെട വിളപ്പില്‍ശാല മാലിന്യ പ്ലാന്റിനെതിരായ സമരത്തില്‍ പ്രദേശവാസികള്‍ക്കു പിന്തുണയുമായി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥലത്തെത്തി. സമരവേദിയിലെത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ സംയുക്ത സമരസമിതിക്കു പൂര്‍ണ പിന്തുണ അറിയിച്ചു.
ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണു തിരുവനന്തപുരം നഗരസഭ അനുകൂലവിധി തരപ്പെടുത്തിയതെന്നു ശക്തന്‍ പറഞ്ഞു. മാലിന്യ പ്ലാന്റ് വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications