അച്ഛനും രണ്ടാനമ്മയും 13 കാരിയെ ഗംഗയിലെറിഞ്ഞു
ഡെറാഡൂണ്‍: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പതിമൂന്നുകാരിയെ ഗംഗയിലെറിഞ്ഞു. നീന്തിരക്ഷപ്പെട്ട പെണ്‍കുട്ടി ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച രാത്രി ഹരിദ്വാറിനടുത്താണ് സംഭവം.
ഉത്തര്‍പ്രദേശുകാരിയായ സീമാ കുമാരിയാണ് അച്ഛനും രണ്ടാനമ്മയ്ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. രക്ഷാബന്ധന്‍ മഹോത്സത്തില്‍ പങ്കെടുക്കാന്‍ പോകാമെന്ന വ്യാജേന സീമാകുമാരിയെ മാതാപിതാക്കള്‍ ഹരിദ്വാറിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് ഗംഗാ കനാലിനടുത്തെത്തിയപ്പോള്‍ കുട്ടിയെ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി മരിച്ചുവെന്നുകരുതി ഇരുവരും വീട്ടിലേക്ക് മടങ്ങി. എന്നാല്‍ നീന്തി സുരക്ഷിതതീരത്തെത്തിയ സീമ രാത്രി ഒരു സന്യാസിയുടെ ആശ്രമത്തില്‍ തങ്ങി. രക്ഷിതാക്കള്‍ക്കെതിരെ വധശ്രമക്കേസ് ചാര്‍ജ്ജ് ചെയ്ത പൊലീസ് അവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്.












Click it and Unblock the Notifications