സംഭവത്തില്‍ മധുരഹണിക്ക് ഖേദം!

ഇന്ത്യന്‍ സംഘത്തോടൊപ്പം ഒളിംപിക്സ് മാര്‍ച്ച് പാസ്റ്റില്‍ നടന്നതില്‍ ഖേദം പ്രകടിപ്പിച്ച യുവതി ഇന്ത്യന്‍ ജനതയുടെ വികാരത്തെ മുറിപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നതായും പറഞ്ഞു.
ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിന്റെ വളണ്ടിയറായി പ്രവേശനം ലഭിച്ചിരുന്ന യുവതി ഇന്ത്യന്‍ സംഘത്തെ ഗ്രൗണ്ട് വരെ പിന്തുടരേണ്ടിയിരുന്നു. എന്നാല്‍ അവിടെ നിന്നും തിരിച്ചു പോകുന്നതിനു പകരം, ഇന്ത്യന്‍ സംഘത്തിന്റെ എതിര്‍പ്പ് വകവെക്കാതെ യുവതി മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുകയായിരുന്നു.
സംഭവം ഇന്ത്യയ്ക്കു അപമാനമുണ്ടാക്കുകയും, സംഭവത്തില്‍ ഇന്ത്യ ഒളിംപിക്സ് സംഘാടകരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സംഘാടക കമ്മറ്റി ഇന്ത്യക്ക് കത്തയക്കുകയും, യുവതിയുടെ അക്രഡിറ്റേഷന് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം മുന്‍നിരയില്‍ തന്നെയാണ് ഈ യുവതി നടന്നിരുന്നത്. ഇന്ത്യന്‍ സംഘത്തില്‍ എല്ലാവരും മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് എത്തിയപ്പോള്‍ കടും ചുവപ്പും നീലയും വസ്ത്രം അണിഞ്ഞ് പങ്കെടുത്ത യുവതി ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഇന്ത്യന്‍ പതാകയേന്തി സംഘത്തെ നയിച്ചിരുന്ന ഗുസ്തി താരം സുശീല്‍ കുമാറിന്റെ തൊട്ടടുത്തായാണ് യുവതി മാര്‍ച്ച് പാസ്റ്റില്‍ നടന്നിരുന്നത്. മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത ചിത്രം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന മധുര ഹണി സംഭവം വിവാദമായതിനെ തുടര്‍ന്ന് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് തന്നെ താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമാക്കിയിരിക്കുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications